'സി.പി.എം ഞാൻ തെരഞ്ഞെടുത്ത പാർട്ടിയല്ല, ബാലസംഘം വഴി വന്നതാണ്, ബുദ്ധി വളർന്നപ്പോൾ ബി.ജെ.പിയാണ് ശരിയെന്ന് തോന്നി': എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു. കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗോകുലിനെ സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പുറത്താക്കിയിരുന്നു.

'സി.പി.എം ഞാൻ തെരഞ്ഞെടുത്ത പാർട്ടിയല്ല. ചെറുപ്പത്തിൽ ബാലസംഘം വഴി സി.പി.എമ്മിന്റെ ഭാഗമായി. നമ്മൾ വളരുമ്പോൾ ബുദ്ധിയും വളരുമല്ലോ. അങ്ങനെ ബി.ജെ.പിയാണ് നല്ലതെന്ന് തോന്നി'-ഗോകുൽ ദാസ് പ്രതികരിച്ചു. 17വർഷം സി.പി.എമ്മിന്റെ ഭാഗമായിരുന്നുവെന്നും പാർട്ടിയിൽ പെട്ടിതൂക്ക് രാഷ്ട്രീയമാണെന്നും രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുൽ കൂട്ടിച്ചേർത്തു.

അതേസമയം, മാറാത്തത് പലതും മാറുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. വികസിതകേരളം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുളളൂവെന്ന് യുവാക്കൾക്ക് അറിയാം. അതിന്റെ തെളിവാണ് ഗോകുലിന്റെ ബി.ജെ.പി പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. 


Tags:    
News Summary - Former SFI Thiruvananthapuram district secretary Gokul Gopinath joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.