എൻ.എസ്​.എസ് ഭരണ നിർവഹണത്തിൽ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും;​ നേതൃത്വം രാജിവെക്കണമെന്ന്​ മുൻ രജിസ്​ട്രാർ

തിരുവനന്തപുരം: എൻ.എസ്​.എസ്​ നേതൃത്വം രാജിവെക്കണമെന്ന്​ മുൻ രജിസ്​ട്രാർ പ്രഫ. വി.പി. ഹരിദാസ്​, മുൻ ഡയറക്ടർ ഡോ. സി.ആർ. വിനോദ്​കുമാർ എന്നിവർ ആവശ്യപ്പെട്ടു. 2014 ഏപ്രിലിൽ പ്രാബല്യത്തിൽവന്ന പുതുക്കിയ കമ്പനി വ്യവസ്ഥകൾ എൻ.എസ്​.എസ്​ നേതൃത്വം തുടർച്ചയായി ലംഘിക്കുന്നു.

ഭരണ നിർവഹണത്തിൽ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമുണ്ട്​. വഴിതെറ്റിയ പോക്കിനെ തിരുത്താൻ ശ്രമിക്കുന്ന സഹപ്രവർത്തകർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു. ഇതുമൂലം നിരവധി പേർ സജീവ സമുദായ പ്രവർത്തനത്തിൽ മാറിനിൽക്കുന്നതായും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഡ്വ. ടി.കെ.ജി. നായർ, അയർകുന്നം രാമൻനായർ, ബാലശങ്കർ എന്നത്ത്​, കോന്നി ഗോപകുമാർ എന്നിവരും പ​ങ്കെടുത്തു.

എൻ.എസ്​.എസ്​ നേതൃത്വത്തിനെതിരെ നിയമയുദ്ധത്തിന്​ തയാറാകുകയാണെന്ന്​ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്ത വിദ്യാധിരാജ വിചാരവേദിയുടെ പേരിലുള്ള കുറിപ്പിൽ വ്യക്തമാക്കി. എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറിയുടെ ബന്ധുക്കൾക്ക്​ നൽകിയ നിയമനങ്ങളുടെ വിവരങ്ങൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്​. സമ്പൂർണ ഏകാധിപത്യമാണ്​ നടക്കുന്നത്​. അനിഷ്ടം തോന്നിയാൽ താലൂക്ക്​ കമ്മിറ്റികൾവരെ പിരിച്ചുവിടുന്നെന്നും കുറിപ്പിൽ ആരോപിക്കുന്നു. 

Tags:    
News Summary - Former registrar wants NSS leadership to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.