മുന്‍ എം.എല്‍.എ  എന്‍.സി. സത്യപാലന്‍ അന്തരിച്ചു

ശാസ്താംകോട്ട: ആര്‍.എസ്.പി നേതാവും മുന്‍ എം.എല്‍.എയുമായ എന്‍.സി. സത്യപാലന്‍ (85) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1970-77 കാലയളവില്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു. ഹരിജന്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് അംഗം, സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി സംസ്ഥാന അഡീഷനല്‍ സെക്രട്ടറി, ശൂരനാട് ടി.കെ.ഡി.എം യു.പി സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍, മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രം ഭരണസമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ കെ. ചെല്ലമ്മയാണ് ഭാര്യ. മക്കള്‍: ചന്ദ്രിക, രാധ, ഉണ്ണികുമാര്‍, സത്യഭാമ, വിദ്യാധരന്‍ ചെറുശ്ശേരി. മരുമക്കള്‍: പരേതനായ ബാലകൃഷ്ണന്‍, രവീന്ദ്രന്‍, സുധര്‍മിണി, ഗോപിക. ബുധനാഴ്ച രാവിലെ ഒമ്പതിന് ഭരണിക്കാവിലെ ആര്‍.എസ്.പി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം 11ന് ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറുള്ള വീട്ടുവളപ്പില്‍. എം.പി മാരായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ എഴുകോണ്‍ നാരായണന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ എന്നിവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

Tags:    
News Summary - former MLA NC sathyapalan dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.