മുൻ മന്ത്രി വി.ജെ തങ്കപ്പൻ അന്തരിച്ചു

ബാലരാമപുരം: മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവും പ്രമുഖ അഭിഭാഷകനുമായ വി.ജെ. തങ്കപ്പൻ (85) അന്തരിച്ചു. ബാലരാമപു രം ആറാലുംമൂട്ടിലെ വസതിയിൽ ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. രോഗബാധിതനായി ദീർഘനാളായി കിടപ്പിലായിരുന്നു. സ ംസ‌്കാരം ഞായറാഴ‌്ച പകൽ 11ന‌് വീട്ടുവളപ്പിൽ.

നെയ്യാറ്റിൻകര ആറാലുംമൂട് തലയൽ വട്ടവിളാകത്ത് വീട്ടിൽ ജോൺസൺ നാട ാർ പിതാവും ജ്ഞാനമ്മ മാതാവുമാണ്​. ഭാര്യ: പരേതയായ ഇസബെല്ല. മക്കൾ: വി.ടി. മോഹൻ (എവറസ്​റ്റ്​ പബ്ലിക്കേഷൻ), അഡ്വ. വി.ടി. ബിനുക്കുട്ടൻ (വഞ്ചിയൂർ), വി.ടി. നന്ദിനി, വി.ടി. ഷാജൻ (ലേബർ കമീഷണർ ഓഫിസ്) മരുമക്കൾ: ഗ്രേസ് (എൽ.എം.എസ്), ബീന, പ്രകാശ് (മാനേ ജർ, വൈശ്യ ബാങ്ക്), രേഖ വി. നായർ (കൺസ്യൂമർ ഫെഡ്). സഹോദരങ്ങൾ: വി.ജെ. സോമൻ (റിട്ട. ഹെഡ്മാസ്​റ്റർ), വി.ജെ. വിലാസിനി, വി.ജെ. സുശീല (റിട്ട. അധ്യാപിക), പരേതയായ തുളസി (റിട്ട. ഹെഡ്മിസ്ട്രസ്).

1964ൽ നെയ്യാറ്റിൻകരയിൽ അഭിഭാഷകനായി. പൊതുപ്രവർത്തനരംഗത്ത്​ സജീവമായ തങ്കപ്പൻ നെയ്യാറ്റിൻകര നഗരസഭാ കൗൺസിലറായി, 1979ൽ ചെയർമാനും. 1982ൽ പാറശ്ശാല നിയമസഭാ മണ്ഡലത്തിൽനിന്ന് കോൺഗ്രസിലെ എൻ. സുന്ദരൻ നാടാർക്കെതിരെ മത്സരിച്ച്​ പരാജയപ്പെട്ടു. 1982ൽ നേമം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഇ. രമേശൻ നായരെ തോൽപ്പിച്ച‌് നിയമസഭയിലെത്തി. 1987ലും 1992ലും നേമം മണ്ഡലത്തിൽനിന്ന് വിജയം ആർത്തിച്ചു. 1987ൽ നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായി. 2006ലെ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ തമ്പാനൂർ രവിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. ഭരണപരിഷ്കാര കമീഷൻ വൈസ് ചെയർമാനുമായിരുന്നു.

മിച്ചഭൂമി സമരത്തിൽ ജയിൽവാസമനുഭവിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ കഴിഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പതിനൊന്നിന പരിപാടിയും പഞ്ചായത്തീ രാജ് ആക്ട് നടപ്പാക്കിയതും ശ്രദ്ധേയമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരിശീലനത്തിനായി ‘കില’ സ്ഥാപിച്ചതും തങ്കപ്പ​​െൻറ ഭരണകാലത്താണ്

സി.പി.എം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗം, നേമം ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം താലൂക്ക് കമ്മിറ്റി അംഗം, ജില്ല ഭാരവാഹി, കൈത്തറി തൊഴിലാളി യൂനിയൻ താലൂക്ക് പ്രസിഡൻറ്​, ട്രിവാൻഡ്രം സ്പിന്നിങ്​ മിൽ എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ്​, കൈത്തറി വീവേഴ്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം ബാലരാമപുരം സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ മൃതദേഹത്തിൽ പാർട്ടിപതാക പുതപ്പിച്ചു. തുടർന്ന് നെയ്യാറ്റിൻകര നഗരസഭാ ഓഫിസിലും സി.പി.എം നേമം ഏരിയ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുെവച്ചു.

Tags:    
News Summary - Former Minister VJ Thankappan Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.