കോഴിക്കോട് മുൻ മേയർ എം. ഭാസ്‌കരൻ അന്തരിച്ചു

കോഴിക്കോട്‌: കോഴിക്കോട് മുൻ മേയർ എം. ഭാസ്‌കരൻ(77) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. കോഴിക്കോട് കരപ്പറമ്പ് കരുവിശേരി സ്വദേശിയായ അദ്ദേഹം സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്.

പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബേങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. റബ്കോ വൈസ് ചെയര്‍മാനുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ദീര്‍ഘകാലം സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

2005 മുതൽ അഞ്ചുവർഷം‌ കോഴിക്കോട്‌ മേയറായി. ഭാര്യ: പി എൻ സുമതി( റിട്ട:. അധ്യാപിക, കാരപ്പറമ്പ്‌ ആത്മ യുപി സ്‌കൂൾ). മക്കൾ : സിന്ധു, വരുൺ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.