ഷാനു ചാക്കോ ബന്ധുവല്ല; നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം മുൻ എസ്.പി 

​കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്നും മുൻ എസ്​.പി വി.എം. മുഹമ്മദ്​ റഫീഖ്​ അറിയിച്ചു. ഡിവൈ.എസ്​.പി അന്വേഷിച്ചു തുടങ്ങിയതായി തെറ്റിദ്ധരിപ്പിച്ചിട്ടില്ല. മേയ്​ 27ന്​ രാവിലെ കോട്ടയത്തെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയായിരുന്നു താൻ. അന്ന്​ വൈകീട്ട്​ നാലിന്​​ ഗാന്ധിനഗറിലെ പരിപാടി കഴിഞ്ഞ്​ ഗെസ്​റ്റ്​ ഹൗസിൽ വിശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി കെവിനെ കാണാതായ സംഭവത്തെക്കുറിച്ച്​ ചോദിച്ചിരുന്നു. കേസ്​ എടുത്തില്ലെന്ന മാധ്യമവാർത്തകൾ കണ്ടായിരുന്നു ഇത്​​.

മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലായിരുന്നതിനാൽ  വിവരം  അറിഞ്ഞതേയുള്ളൂവെന്നും ഉടൻ നടപടി സ്വീകരിക്കാമെന്നും അറിയിച്ചു. ഡിവൈ.എസ്​.പിയോട്​ നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്​തു. വൈകുന്നേരം ഒാഫിസിലെത്തി രേഖാമൂലം നിർദേശം നൽകി. ഇതനുസരിച്ചാണ്​ അ​േന്വഷണം​ വ്യാപിപ്പിച്ചത്.​ പ്രത്യേക സംഘത്തെയും നിയോഗിച്ചു. രാത്രിവരെ മിസിങ്​ കേസായാണ്​ പരിഗണിച്ചത്​. അന്ന്​ കൊല്ലത്തേക്കുപോയ സംഘമാണ്​ തെന്മലയിൽ കെവി​​​െൻറ മൃതദേഹം കണ്ടെത്തിയത്​. 

എല്ലാ കേസുകളും  എസ്​.​​െഎമാർ അതത്​ സമയം  എസ്​.പിയെ ധരിപ്പിക്കാറില്ല. കാണാതായെന്ന പരാതി മാത്രമാണ്​ ആദ്യം ഉണ്ടായിരുന്നത്​. ഇത്​ അറിയുന്നതിൽ   വീഴ്​ചയുണ്ടായി. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയായിരുന്നതിനാൽ കാര്യങ്ങൾ അറിയാനും താമസിച്ചു.  മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച്​ അന്വേഷണം നടത്തി എസ്​.​െഎക്കെതിരെ നടപടി സ്വീകരിക്കാനിരിക്കെയാണ്​ തന്നെ മാറ്റിയത്​. കെവിനെയും സുഹൃത്ത്​ അനീഷിനെയും ​ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ നീനുവും കെവി​​​െൻറ പിതാവും നൽകിയ പരാതി എസ്​.​െഎ സ്വീകരിച്ചില്ല. എസ്​.​െഎയോട്​ അന്നുതന്നെ വിശദീകരണം തേടി.

സർവിസിൽ മികച്ച പ്രവർത്തനമാണ്​ കാഴ്​ച്ചവെച്ചിട്ടുണ്ട്​. ഇരുന്നിടത്തെല്ലാം മാതൃകാപരമായ പ്രവർത്തനമാണ്​ നടത്തിയത്​. തന്നെക്കുറിച്ച്​ കോട്ടയ​ത്തെ പൗരാവലിയോട്​ ചോദിച്ചാൽ മതി. ജീവിതം പൊലീസിനുവേണ്ടി മാറ്റിവെച്ചതാണ്​. കെവി​െന തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സ്​റ്റേഷനിൽ എത്തിയ നീനുവി​​​െൻറ പരാതി സ്വീകരിക്കാതിരുന്നത്​ ഗുരുതരമായ കുറ്റമാണ്​. അവർക്കെതിരെ ശക്തമായ നടപടി വേണം -മുഹമ്മദ്​ റഫീഖ്​ പറഞ്ഞു.

ഷാനു ചാക്കോയുടെ ഉമ്മ രഹനയുടെ ബന്ധുവാണ് എസ്.പി. മുഹമ്മദ് റഫീഖ് എന്ന് കേസിൽ അറസ്റ്റിലായ എ.എസ്.ഐ ബിജുവിന്‍റെ അഭിഭാഷകനാണ് ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്. കെവിനെ കാണാതായ സംഭവത്തിൽ മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി അറിയിച്ചത്. എന്നാൽ, മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതേ തുടർന്ന് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
 

Tags:    
News Summary - Former Kottayam SP Mohammed Rafeeq Denied Shanu Chacko Relation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.