Posted On
date_range Updated On
date_range മുൻ എം.എൽ.എ പി.ജെ. തോമസ് അന്തരിച്ചു
കോന്നി: കോന്നി മുൻ എം.എൽ.എ വകയാർ എസ്റ്റേറ്റിൽ പി.ജെ. തോമസ് (98) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മൂന്നുതവണ കോന്നി എം.എൽ.എയും 22 വർഷം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കെ.പി.സി.സി അംഗം, ഡി.സി.സി ഭാരവാഹി എന്നീ നിലയിലും പ്രവർത്തിച്ചു. റബർ ബോർഡ് ചെയർമാനുമായിരുന്നു.
ഭാര്യ: എറണാകുളം കട്ടപ്പുറം കോമളം തോമസ്. മക്കൾ: സോമ (ബംഗളൂരു), ശശി (പുനലൂർ), ജേക്കബ്(വകയാർ). മരുമക്കൾ: മാത്യു ജോർജ് (ബംഗളൂരു), ഡോ. രാജൻ ജോർജ്(പുനലൂർ), രേഖ ജേക്കബ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വകയാർ സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.