കെ. ജോൺ മാത്യു
കൊച്ചി: കേരള ഹൈകോടതിയിലെ മുൻ ജഡ്ജിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ. ജോൺ മാത്യു (93) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി (തെക്കേക്കര, കുന്നംകുളം). മക്കൾ: സൂസൻ അജിത് (സുമ), മേരി ജോയ് (സുജ), ആനി തോമസ് (മിനി). മരുമക്കൾ: അജിത് മാത്യു (പുള്ളിപ്പടവിൽ, റിട്ട. എച്ച്.എൻ.എൽ), എൻ.ജെ. ജോയ് (നടുപ്പറമ്പിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് ഐസക് (മഠത്തിമ്യാലിൽ, ബിസിനസ്).
മൃതദേഹം ശനിയാഴ്ച രാവിലെ 7.30ന് വീക്ഷണം റോഡിലെ വസതിയിൽ എത്തിക്കും. രാവിലെ 9.30 മുതൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ എളംകുളം സെമിത്തേരി ചാപ്പലിൽ പൊതുദർശനം. 11.30ന് സംസ്കാരം.
മേപ്രാലിലെ കട്ടപ്പുറത്ത് കുടുംബാംഗമാണ്. 1984ൽ ഹൈകോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1994ൽ വിരമിച്ചു. വിരമിച്ചശേഷം സുപ്രീംകോടതി അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി നിയമിച്ചു.2002 മുതൽ 2007 വരെ കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെബി നോമിനി ഡയറക്ടറായും ചെയർമാനായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.