Posted On
date_range Updated On
date_range നീലക്കുറിഞ്ഞി ഉദ്യാനത്തിന് തീവെച്ചെന്ന വാർത്ത നിഷേധിച്ച് വനംമന്ത്രി
കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനത്തിന് തീയിട്ടുവെന്ന വാർത്തകൾ നിഷേധിച്ച് വനംമന്ത്രി രാജു. ഉദ്യാനത്തിന് ആരും തീയിട്ടിട്ടില്ല. ആറ് മാസ് മുമ്പ് ഉണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പുനർനിർണയത്തിന് ശേഷമേ ഇക്കാര്യത്തിൽ കൃത്യത വരികയുള്ളുയെന്നു വനംമന്ത്രി പ്രതികരിച്ചു.
നേരത്തെ നീലക്കുറിഞ്ഞി ഉദ്യാനം പദ്ധതി അട്ടിമറിക്കുന്നതിനായാണ് ചെടികൾക്ക് തീയിട്ടതെന്ന് വാർത്തകൾ വന്നിരുന്നു. കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ഉദ്യാനത്തിെൻറ വിസ്തൃതി പുനർനിർണയിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.