തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടശേഷം ചവിട്ടി; ആനയുടെ ആക്രമണത്തില്‍ വനം വകുപ്പ്​ വാച്ചര്‍ക്ക് പരിക്ക്

കാട്ടാക്കട (തിരുവനന്തപുരം): കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ആനയുടെ ആക്രമണത്തില്‍ വാച്ചര്‍ക്ക് പരിക്ക്. പരിക്കേറ്റ വനം വകുപ്പി​െൻറ സ്ഥിരം വാച്ചർ ഹബീബ് കുഞ്ഞിനെ (53) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്നും കൊണ്ടുവന്ന ഹരികൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.

ശനിയാഴ്ച രാവിലെ ആന പരേഡ് നടക്കുന്നതിനിടെയാണ് സംഭവം. പരേഡ് നടക്കുമ്പോൾ ഓരോ ആനയോടൊപ്പം പാപ്പാനും ഒരു വാച്ചറും വശത്തും മുമ്പിലുമായി നടക്കാറുണ്ട്. ഇങ്ങനെ മുന്നിലായി നടക്കുമ്പോഴാണ് ആന ഹബീബിനെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിയത്. കൈക്കും കാലിനും തലയ്ക്കും പരിക്കുണ്ട്.

Tags:    
News Summary - Forest department watchman injured in elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.