വിഷപ്പാമ്പുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം; സ്‌കൂളുകളില്‍ ഉരഗ പരിശോധനയുമായി വനം വകുപ്പ്

തിരുവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വനം വകുപ്പിന്റെ സര്‍പ്പ വോളന്റിയര്‍മാര്‍ പരിശോധന നടത്തുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും. സ്‌കൂള്‍ അധികൃതരോ പി.ടി.എ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന.

സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നല്‍കുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ നിര്‍ദേശം നല്‍കി.

സര്‍പ്പ വോളനറിയര്‍മാരുടെ സഹായം ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് അതാത് ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരിലും വിളിക്കാം. നമ്പര്‍: 1800 425 4733.

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തിരുവനന്തപുരം : 9447979135

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കൊല്ലം: 9447979132

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പത്തനംതിട്ട : 9447979134

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ആലപ്പുഴ : 9447979131

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോട്ടയം : 9447979133

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഇടുക്കി : 9447979142

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എറണാകുളം : 9447979141

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തൃശ്ശൂര്‍: 9447979144

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പാലക്കാട് : 9447979143

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട് : 9447979153

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ മലപ്പുറം : 9447979154

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വയനാട് : 9447979155

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കണ്ണൂര്‍ : 9447979151

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കാസര്‍ഗോഡ്     : 9447979152

Tags:    
News Summary - Forest Department conducts reptile inspections in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.