Posted On
date_range Updated On
date_range വിദേശ വനിതാ ഫുട്‌ബാൾ താരങ്ങളെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു; കോഴിക്കോട് കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ വിദേശ താരങ്ങളെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച കോഴിക്കോട് കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന താരങ്ങൾക്കു നേരെയാണ് അതിക്രമം ഉണ്ടായത്. ഘാന, കെനിയ താരങ്ങളാണ് ആക്രമിക്കപ്പെട്ടത്. കോർപറേഷൻ സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുമ്പോഴാണ് താരങ്ങളെ ആക്രമിച്ചത്. രണ്ട് താരങ്ങളുടെ കാലിന് പരിക്കേറ്റു.
ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് അരുൺകുമാറിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.