കണ്ണൂർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വിദേശ കറന്‍സി പിടികൂടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്രി​ക​നി​ല്‍നി​ന്ന് വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ന്‍സി പി​ടി​ച്ചെ​ടു​ത്തു. ദു​ബൈ​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സാ​ബി​ക്കി​ല്‍ നി​ന്നാ​ണ് 5.62 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍സി പി​ടി​കൂ​ടി​യ​ത്. 

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​തി​ന​കം നി​ര​വ​ധി യാ​ത്രി​ക​രി​ല്‍നി​ന്ന് വി​ദേ​ശ ക​റ​ന്‍സി പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച ഏ​ഴ്​ കേ​സു​ക​ളി​ലാ​യി 1.24 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 2.51 കി​ലോ സ്വ​ര്‍ണ​വും തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 25.58 ല​ക്ഷം രൂ​പ​മൂ​ല്യ​മു​ള്ള 600 ഗ്രാം ​സ്വ​ര്‍ണ​വും പി​ടി​കൂ​ടി​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്ത്​ ഇ​തു​വ​രെ 12 ത​വ​ണ സ്വ​ര്‍ണ​ക്ക​ട​ത്ത്​ പി​ടി​കൂ​ടി. നാ​ളി​തു​വ​രെ​യാ​യി 37.52 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 76.17 കി​ലോ സ്വ​ര്‍ണ​മാ​ണ് ക​ണ്ണൂ​രി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - foreign currency seized in kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.