‘ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചു’

പേരാവൂർ (കണ്ണൂർ): ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ. ഇവരെ വൃക്കദാനത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നെടുംപൊയിൽ 24ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിയും ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി. വൃക്ക ദാനം ചെയ്യാൻ ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത് ഒമ്പത് ലക്ഷം രൂപയാണ്. അവയവ വിൽപനയിൽനിന്ന് പിന്മാറിയതിനു പിന്നാലെ വധഭീഷണിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ഇവരുടെ വെളിപ്പെടുത്തൽ പ്രകാരം അവയവ കച്ചവടത്തിന് ആദ്യം ഇടനിലക്കാർ ബന്ധപ്പെട്ടത് ഭർത്താവിനെയാണ്. ആറ് ലക്ഷം രൂപക്കാണ് എട്ടുവർഷം മുമ്പ് ഭർത്താവിന്റെ വൃക്ക വിൽപന നടത്തിയത്. ഒന്നരവർഷം മുമ്പ് ഇതേ ഇടനിലക്കാരൻ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഇത്തവണ ആവശ്യപ്പെട്ടത് 29 കാരിയായ യുവതിയുടെ വൃക്ക. പ്രതിഫലമായി ഒമ്പതുലക്ഷം രൂപയും വാഗ്ദാനം ചെയ്തു. പിന്നാലെ ഇടനിലക്കാരനും ഭർത്താവും ചേർന്ന് യുവതിയെ ആലുവയിൽ എത്തിച്ചു. താൽക്കാലിക മേൽവിലാസം ഉണ്ടാക്കി വൃക്ക കൈമാറ്റത്തിനുള്ള രേഖകൾ ശരിയാക്കി. പിന്നാലെ മെഡിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കി. എന്നാൽ, ശസ്ത്രക്രിയക്കുള്ള തീയതി നിശ്ചയിച്ചതിനു പിന്നാലെ വൃക്ക നൽകാനുള്ള തീരുമാനത്തിൽനിന്ന് യുവതി പിന്മാറി.

തിരികെ വീട്ടിലെത്തിയതിനുശേഷം ഏജന്റും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഇതോടെയാണ് കേളകം പൊലീസിൽ പരാതി നൽകിയത്. ഇടനിലക്കാരനായ ബെന്നി മുഖാന്തരം മറ്റു പലരും അവയവക്കച്ചവടത്തിന് ഇരയായിട്ടുണ്ടെന്നാണ് യുവതിയുടെ ആരോപണം. പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച ഇവരുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അവയവദാനത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറയുന്നു.

ജോലി വാഗ്ദാനം ചെയ്ത്അവയവദാനത്തിന്പ്രേരിപ്പിച്ചെന്ന്

നെ​ടു​മ്പാ​ശ്ശേ​രി: വി​ദേ​ശ​ത്ത് തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​പോ​യും അ​വ​യ​വ​ദാ​ന​ത്തി​ന് ചി​ല​രെ പ്രേ​രി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ഇ​ട​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന എ​ട​ത്ത​ല സ്വ​ദേ​ശി സ​ജി​ത് ശ്യാ​മി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ്​ ഈ ​വി​വ​രം ല​ഭ്യ​മാ​യ​ത്.

ത​ട്ടി​പ്പി​നി​ര​ക​ളാ​യ ആ​രും ഇ​തു​വ​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ക​ണ്ണി​ക​ളു​ണ്ട്. ഇ​വ​രി​ൽ പ്ര​ധാ​നി കൊ​ച്ചി സ്വ​ദേ​ശി​യാ​യ മ​ധു​വാ​ണ്. ഇ​യാ​ൾ ഇ​റാ​നി​ലാ​ണെ​ന്നാ​ണ് വി​വ​രം. ത​ട്ടി​പ്പി​നി​ര​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷ​മീ​റും വി​ദേ​ശ​ത്താ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ബ​ന്ധ​പ്പെ​ടാ​ൻ പൊ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ല. സ​ജി​ത് ശ്യാ​മാ​ണ് ഈ ​റാ​ക്ക​റ്റി​നു​വേ​ണ്ടി പ​ണം കൈ​പ്പ​റ്റി ഏ​ജ​ൻ​റു​മാ​ർ​ക്ക്​ ഉ​ൾ​പ്പെ​ടെ കൈ​മാ​റി​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്, ആ​ന്ധ്ര, പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലും ഏ​ജ​ൻ​റു​മാ​രു​ണ്ട്.

അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് റൂ​റ​ൽ എ​സ്.​പി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന പ​റ​ഞ്ഞു. കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ ത​ട്ടി​പ്പ് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 'Forced by husband and middleman into organ trade'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.