തിരുവനന്തപുരം: സ്വകാര്യ വനഭൂമിയിൽ 50 സെന്‍റ് വരെ കൈവശം വെച്ചവർക്ക് കൈവശരേഖ നൽകാൻ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ വനം നിക്ഷിപ്തമാക്കൽ ബിൽ നിയമസഭ പാസാക്കി. 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) നിയമത്തിലാണ് ഭേദഗതി.
1971 മേയ് 10 മുതൽ മുൻകാല പ്രാബല്യം ഇതിനുണ്ടാകും. ചെറുകിട കർഷകരെ ബാധിക്കുന്ന വിഷയമെന്ന നിലയിലാണ് സർക്കാർ നിയമഭേദഗതിക്ക് തയാറായത്. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഇതിൽ ഭിന്നതയുണ്ടായിരുന്നു. 50 സെന്‍റ് വരെ അനുമതി നൽകാമെന്ന നിലപാടായിരുന്നു റവന്യൂ വകുപ്പിന്.
പിന്നീട്, വനം-റവന്യൂ മന്ത്രിമാർ നടത്തിയ ചർച്ചയിൽ ഇതിൽ ധാരണയായി. സഭയിൽ ബഹളമായതിനാൽ ചർച്ചയില്ലാതെയാണ് ബിൽ പാസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.