കൊച്ചി: കേരളത്തിൽ അടിത്തറ വിപുലമാക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പി ദലിതരെയും ന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താൻ പുതിയ തന്ത്രങ്ങൾ പയറ്റുന്നു. കേരളത്തിലെത്തുന്ന ദേശീയ നേതാക്കൾ ഇതിെൻറ ഭാഗമായി ‘ഭക്ഷണ നയതന്ത്ര’മാണ് പുറത്തെടുക്കുന്നത്. ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും സന്ദർശനത്തിെൻറ ഭാഗമായി ദലിത് ഭൂരിപക്ഷ മേഖലകളിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുക എന്നതും ഇപ്പോൾ മുഖ്യ അജണ്ടയാണ്.
അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് പാർട്ടിക്ക് എം.പി ഉണ്ടായിരിക്കണമെന്ന ശക്തമായ താക്കീതാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനായാലേ കേരളത്തിൽ ചുവടുറപ്പിക്കാനാകൂ എന്ന അഭിപ്രായമാണ് അദ്ദേഹം കേരള നേതാക്കളുമായി പങ്കുവെച്ചത്. ഇതിനാവശ്യമായ കർമ പദ്ധതികൾക്കാണ് ഇപ്പോൾ പാർട്ടി ഉൗന്നൽ നൽകുന്നത്. ഇതിെൻറ ഭാഗമായി ദലിതർക്കൊപ്പം ഭക്ഷണം കഴിക്കുക എന്നത് ബി.ജെ.പി പ്രചാരണ പരിപാടിയായിതന്നെ സ്വീകരിച്ചിരിക്കുകയാണ്. അമിത്ഷായുടെ തിരുവനന്തപുരം സന്ദർശനത്തിൽ ബൂത്ത് കമ്മിറ്റി യോഗത്തിന് ദളിത്, പിന്നാക്ക വിഭാഗക്കാർ കൂടുതലുള്ള ചെങ്കൽചൂളയിലെ രാജാജി നഗർ കോളനി തെരഞ്ഞെടുത്തത് യാദൃച്ഛികമായിരുന്നില്ല.
ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കും സ്വാധീനമുള്ള സ്ഥലമാണ് കോളനി. തലസ്ഥാനത്തെത്തിയ അമിത്ഷാ ആദ്യം പോയത് വെള്ളയമ്പലത്തെ അയ്യങ്കാളി സ്മാരകത്തിലേക്കായിരുന്നു. വെള്ളിയാഴ്ച ഇരിട്ടിയിലെത്തിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ മുഴക്കുന്ന് വിളക്കോെട്ട വടക്കിനിയില്ലം കോളനിയിലെ ആദിവാസികൾക്കൊപ്പം ഉൗണ് കഴിച്ച ശേഷമാണ് മടങ്ങിയത്. കേന്ദ്രസർക്കാറിെൻറ മൂന്നാം വാർഷികാഘോഷത്തിെൻറ ഭാഗമായിരുന്നു കോളനി സന്ദർശനം എന്നാണ് സംസ്ഥാന നേതാക്കളുടെ വിശദീകരണം. ശനിയാഴ്ച കൊച്ചിയിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മഴുവന്നൂർ െഎരാപുരത്തും മിശ്രഭോജനത്തിൽ പെങ്കടുത്തു. മഹാരാഷ്ട്രയിൽ കർഷക സമരം ശക്തമാകുന്നതിനിടെ കേരള സന്ദർശനത്തിനിറങ്ങിയ ഫട്നാവിസിന് വേണ്ടി നേതാക്കൾ ഇടപെട്ട് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.