തൃശൂര്‍: ഭക്ഷ്യസുരക്ഷ പദ്ധതിക്കായി കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത് അര്‍ഹര്‍ പുറത്തും അനര്‍ഹര്‍ അകത്തുമായ കരട് മുന്‍ഗണന പട്ടിക. കാലഹരണപ്പെട്ട നിലവിലെ റേഷന്‍കാര്‍ഡിലാണ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സീല്‍ചെയ്യുന്നത്. ഈമാസം 26നകം റേഷന്‍കടകള്‍ മുഖേന കാര്‍ഡില്‍ സീല്‍ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. പദ്ധതിക്കായി അന്തിമ മുന്‍ഗണന പട്ടികയും ബയോമെട്രിക് രേഖയോടു കൂടിയ റേഷന്‍കാര്‍ഡ് വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം കാറ്റില്‍പറത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സാഹസത്തിന് മുതിരുന്നത്.
മാര്‍ച്ച് വരെ സമയം നീട്ടിനല്‍കണമെന്ന അപേക്ഷ നിരാകരിച്ചതിന് പിന്നാലെ ഈമാസം എ.പി.എല്‍ അരിയും കേന്ദ്രം നിഷേധിച്ചിരുന്നു. നവംബര്‍ ഒന്നുമുതല്‍ പദ്ധതിയില്‍ അംഗമായില്ളെങ്കില്‍ അന്ത്യോദയ അടക്കം കേരളത്തിന് മുഴുവന്‍ വിഹിതവും നല്‍കില്ളെന്ന് അന്ത്യശാസനമാണ് സാഹസത്തിന് സംസ്ഥാന ഭക്ഷ്യവകുപ്പ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ അപൂര്‍ണ പട്ടികയുമായി പദ്ധതിയില്‍ അംഗമാവുന്നതോടെ ലക്ഷക്കണക്കിന് അര്‍ഹര്‍ക്ക് അരി നഷ്ടപ്പെടുകയും അനര്‍ഹര്‍ക്ക് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.
പദ്ധതി അനുസരിച്ച് കരട് പ്രസിദ്ധികരിച്ചതിന് ശേഷം അംഗങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. വിവിധ വകുപ്പുകളില്‍ നിന്നുളള്ളവര്‍ അംഗങ്ങളായ വെരിഫിക്കേഫന്‍ ടീം പരിശോധിച്ച് ഹിയറിങ് നടത്തി പരാതി പരിഹരിക്കേണ്ടതുണ്ട്. മറുപടി തൃപ്തികരമല്ളെങ്കില്‍ പരാതിക്കാരന് ജില്ലാ കലക്ടര്‍ക്ക് അപ്പീലും നല്‍കാം. വെരിഫിക്കേഷന്‍ ടീമിന്‍െറ നടപടികളില്‍ അപാകത കണ്ടത്തെിയാല്‍ കലക്ടര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. ഇത്തരം പ്രക്രിയകള്‍ക്ക് ശേഷം കാര്‍ഡ് ഉടമകളുടെ മുഴുവന്‍ ആക്ഷേപങ്ങളും പരിഹരിച്ചുകൊണ്ട് കുറ്റമറ്റരീതിയില്‍ തയാറാക്കിയ അന്തിമ പട്ടികയാണ് പദ്ധതിക്കായി സമര്‍പ്പിക്കേണ്ടത്.
എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ കരടുപട്ടികയില്‍ ഈമാസം 30വരെ പരാതികള്‍ നല്‍കാന്‍ അവസരമുണ്ട്.തുടര്‍നടപടികള്‍ക്ക് ശേഷം അന്തിമപട്ടിക അച്ചടിക്കുന്നത് ഡിസംബര്‍ 31നാണെന്ന ഉത്തരവ് നേരത്തെ വകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റേഷന്‍കാര്‍ഡില്‍ പദ്ധതി സീല്‍ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.ഇതോടെ അക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതും തുടര്‍ നടപടികള്‍ വെറുതെയാവില്ളെയെന്ന് ജീവനക്കാര്‍ സംശയം ഉന്നയിച്ചു. എന്നാലിതിന് അന്തിമപട്ടികക്ക് വിധേയമായിരിക്കും പദ്ധതിയെന്ന് തിരുത്തി ശനിയാഴ്ച വീണ്ടും ഉത്തരവിറക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കാനാവുമെന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും കൃത്യമായ മറുപടിയില്ല.
2013ലാണ് ഭക്ഷ്യസുരക്ഷ പദ്ധതിയുമായി രണ്ടാം യു.പി.എ സര്‍ക്കാര്‍ രംഗത്തുവരുന്നത്.അന്നത്തെ കേന്ദ്രഭക്ഷ്യമന്ത്രി കെ.വി തോമസ് കൊണ്ടുവന്ന പദ്ധതി നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിമുഖത കാണിച്ചിരുന്നു.തുടര്‍ന്നുവന്ന ഇടതുസര്‍ക്കാരും ഇതേനയം സ്വീകരിച്ചതോടെ കേന്ദ്രം കര്‍ശന നിലപാടുമായി രംഗത്തുവരികയായിരുന്നു.നാലു തവണ സമയം നീട്ടിനല്‍കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ യു.ഡി.എഫ്,എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചില്ല. നിലവിലെ ബി.പി.എല്‍ പട്ടികയിലെ അംഗങ്ങള്‍ക്ക് വിഹതം നഷ്ടപ്പെടുന്നത് സര്‍ക്കാറിന് തിരിച്ചടിയാവുമെന്ന ഭീതിയാണ് പിന്നാക്കം പോവാന്‍ കാരണം. എന്നാല്‍ പദ്ധതിവിഹിതം അനര്‍ഹര്‍ക്ക് ലഭിക്കുകയും അര്‍ഹര്‍ക്ക് കിട്ടാതെ പോകുകയും ചെയ്യുന്ന അതിനക്കോള്‍ ഭീകരമായ സാഹചര്യമാണ് വരാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.