??????????? ??.??.???? ???????? ??? ????????????? ?????????? ???????? ??????????

വയനാട്ടിൽ ഫസ്​റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുങ്ങി

കൽപറ്റ: കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്​റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻററുകൾ ജില്ലയിലും ഒരുങ്ങി. മൂന്നു താലൂക്കുകളിലുമായി കണ്ടെത്തിയ 20 കേന്ദ്രങ്ങളിൽ 5000ഓളം കിടക്കകളുണ്ടാകും. ആദ്യഘട്ടത്തിൽ അഞ്ചു കേന്ദ്രങ്ങളിലായി 441 കിടക്കകൾ സജ്ജമാക്കി. ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നല്ലൂർനാട് അംബേദ്കർ എം.ആർ.എസ് (144 കിടക്കകൾ), ദ്വാരക പാസ്​റ്ററൽ സ​െൻറൻ (67), മാനന്തവാടി ഗവ. കോളജ് (50), കണിയാമ്പറ്റ എം.ആർ.എസ് (150), വയനാട് സ്ക്വയർ ഹോട്ടൽ (30) എന്നീ അഞ്ചു കേന്ദ്രങ്ങളാണ് ഇതിനകം പൂർണമായി സജ്ജമായത്. ഇവിടങ്ങളിൽ മൊത്തമായി 441 കിടക്കകളുണ്ട്. ശനിയാഴ്ച, ലക്ഷണങ്ങളില്ലാത്ത 20 രോഗികളെ മാനന്തവാടി ജില്ല ആശുപത്രിയിൽനിന്ന് ദ്വാരക പാസ്​റ്ററൽ സ​െൻററിലേക്ക് മാറ്റി. ഇതുവരെ കോവിഡ് ആശുപത്രിയാക്കി മാറ്റിയ മാനന്തവാടി ജില്ല ആശുപത്രിയിലാണ് കോവിഡ്-19 സ്ഥിരീകരിക്കുന്നവരെ ചികിത്സിച്ചിരുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെയാണ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ സജ്ജമാക്കിയത്.

നിലവിൽ ജില്ല ആശുപത്രിയിലേക്കാണ് കോവിഡ്-19 സ്ഥിരീകരിക്കുന്നവരെ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം ആരോഗ്യസ്ഥിതി ഗുരുതരമല്ലാത്ത രോഗികളെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻററുകളിലേക്ക് മാറ്റും. മാനന്തവാടി ജില്ല ആശുപത്രി, കല്‍പറ്റ താലൂക്ക് ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവ കേന്ദ്രമാക്കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

മാനന്തവാടി താലൂക്കില്‍ ^1561, വൈത്തിരി ^2439, ബത്തേരി ^1000 എന്നിങ്ങനെയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്ന കേന്ദ്രങ്ങളിലെ കിടക്കകളുടെ എണ്ണം. ഓരോ പഞ്ചായത്തുകളും 100 വീതം കിടക്കകളുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നാണ് തീരുമാനം. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് വരുംദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തി സൗകര്യമൊരുക്കും.

ആഗസ്​റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പി​െൻറ നിരീക്ഷണം. 
ഇത് കണക്കിലെടുത്താണ് പഞ്ചായത്തുതലത്തിൽ ഫസ്​റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻററുകൾ സജ്ജമാക്കുന്നത്. നിലവിൽ 300ഓളം കിടക്കകളാണ് ജില്ല ആശുപത്രിയിലുള്ളത്. ഇതിൽ 150 കിടക്കകൾ അത്യാഹിത രോഗികൾക്കായി മാറ്റിവെക്കും. ബാക്കിയുള്ളവരെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻററുകളിലേക്ക് മാറ്റും.
 

മാനന്തവാടി താലൂക്ക്
വയനാട് സ്ക്വയർ ഹോട്ടൽ (30 കിടക്കകൾ), ദ്വാരക പാസ്​റ്ററൽ സ​െൻറർ (65), മാനന്തവാടി ഗവ. കോളജ് (68), 
നല്ലൂർനാട് എം.ആർ.എസ് (200), കാട്ടിക്കുളം കമ്യൂണിറ്റി ഹാൾ (60), മക്കിയാട് റിട്രീറ്റ് സ​െൻറർ (150), മേരി മാത കോളജ് (50), ഗവ. എൻജിനീയറിങ് കോളജ് (250), ഗവ. കോളജ് ഹോസ്​റ്റൽ (50), 
പീച്ചങ്കോട് ജ്യോതിസ് ഓഡിറ്റോറിയം (36), അഞ്ചുകുന്ന് ട്രൈബൽ ഹോസ്​റ്റൽ (50), പനമരം ലൂർദ് ചർച്ച ഹാൾ (50), എടവക കണ്ണൂർ യൂനിവേഴ്സിറ്റി കാമ്പസ് (115), എടവക കണ്ണൂർ യൂനിവേഴ്സിറ്റി ഹോസ്​റ്റൽ (62).

ബത്തേരി താലൂക്ക്​
സ​െൻറ് മേരീസ് എച്ച്.എസ്.എസ്.ടി (130), സ​െൻറ് മേരീസ് ഹോസ്​റ്റൽ (100), ഡയറ്റ് (100), അധ്യാപക ഭവൻ (60), കല്ലൂർ എം.ആർ.എസ് (300), പുൽപള്ളി സി.എച്ച്.സി (60), വാളവയൽ റിട്രീറ്റ് സ​െൻറർ (60).

വൈത്തിരി താലൂക്ക്
പൂക്കോട് എം.ആർ.എസ് (150), നവോദയ (480), വെറ്ററിനറി ഹോസ്​റ്റൽ (200), കൽപറ്റ ആയുർവേദ ആശുപത്രി (60), കണിയാമ്പറ്റ എം.ആർ.എസ് (300), മുട്ടിൽ ഡബ്ല്യു.എം.ഒ ഗേൾസ് ഹോസ്​റ്റൽ (65), ഡബ്ല്യു.എം.ഒ ബോയ്സ് ഹോസ്​റ്റൽ (125), മുണ്ടേരി ഡബ്ല്യു.എം.ഒ ഹോസ്​റ്റൽ (100), മുപ്പൈനാട് എച്ച്.എം.എൽ ഹോസ്പിറ്റൽ (57), മേപ്പാടി പോളിടെക്നിക്ക് ഹോസ്​റ്റൽ (190), പടിഞ്ഞാറത്തറ കമ്യൂണിറ്റി ഹാൾ (36), പടിഞ്ഞാറത്തറ സെർനിറ്റി റിസോർട്ട് (22), 
തരിയോട് ലൂർദ് മാതാ ചർച്ച് ഓഡിറ്റോറിയം (60), വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയം (60), കൽപറ്റ ഗവ. കോളജ് ഓഡിറ്റോറിയം (50), ഗവ. കോളജ് ഹോസ്​റ്റൽ (34), വൈത്തിരി വയനാട് ഗേറ്റ് ഹോട്ടൽ (100), വൈത്തിരി സന്നിഹാറ ഹോട്ടൽ (100), വൈത്തിരി വില്ലേജ് റിസോർട്ട് (100), ലക്കിടി ഓറിയൻറൽ കോളജ് ഹോസ്​റ്റൽ (112), മുണ്ടേരി ട്രൈബൽ ഹോസ്​റ്റൽ (38).
 

Tags:    
News Summary - fltc in wayanadu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.