താവക്കരയിൽ വെള്ളപ്പൊക്കഭീഷണി നേരിടുന്ന വീടുകളിൽ നിന്ന് ആളുകളെ അഗ്നിരക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

വെള്ളപ്പൊക്ക ഭീഷണി; താവക്കരയിൽ 50 കുടുംബങ്ങളെ ഒഴിപ്പിച്ചു

കണ്ണൂർ: അതിതീവ്രമഴ പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ കാരണം പലയിടങ്ങളിലും വെള്ളം കയറി. താവക്കര, പടന്നപ്പാലം, കക്കാട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയേറി.

താവക്കരയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 50ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കണ്ണൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പഴശ്ശി ഡാമിന്റെ 16ൽ 14 സ്പിൽവേ ഷട്ടറുകൾ തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.