പ്രളയ സെസ്​: ജനങ്ങളോടുള്ള പകപോക്കൽ - ചെന്നിത്തല

തിരുവനന്തപുരം: വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്​ടവും മൂലം നട്ടംതിരിയുന്ന ജനതക്കുമേല്‍ പ്രളയസെസ് കൂടി അടിച്ചേല്‍പിക്കാനുള്ള നീക്കം ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പലപേരുകളില്‍ ഇതിനകം അധികനികുതി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്​ ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേല്‍പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധികനികുതി. തെരഞ്ഞെടുപ്പില്‍ തോൽപിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണ് അധികനികുതിയുടെ അടിച്ചേല്‍പിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

കുടിശ്ശിക നികുതി പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത ധനവകുപ്പാണ് ജനങ്ങളെ കൂടുതല്‍ പിഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് അര്‍ഹര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനത്തിന്​ ലഭിച്ച തുകയിൽ നിന്ന്​ ഒരു രൂപ പോലും ചെലവഴിക്കാന്‍ കഴിയാത്ത കഴിവുകെട്ട സര്‍ക്കാറാണ് വീണ്ടും ജനങ്ങള്‍ക്കുമേല്‍ കുതിരകയറുന്നത്. ഇപ്പോഴും പ്രളയത്തി​​െൻറ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഷത്തി​​െൻറ പ്രതിഫലനമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതെന്നും അ​േദ്ദഹം പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - Flood Ses Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.