Posted On
date_range Updated On
date_range പ്രളയ ദുരിതാശ്വാസം സെപ്തംബർ ഏഴിനകം; ഇത്തവണ സാലറി ചാലഞ്ച് ഇല്ല
ന്യൂഡൽഹി: പ്രളയബാധിതര്‍ക്കായി സർക്കാർ പ്രഖ്യാപിച്ച അടിന്തരസഹായം സെപ്തംബർ ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10,000 രൂപ വീതം സഹായധനം നല്‍കുക..
ഇത്തവണ സർക്കാർ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ച് വഴി ശമ്പളത്തിൽ നിന്നും പണം പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
സര്‍ക്കാരിൻെറ ഓണാഘോഷ പരിപാടികള്‍ ഇത്തവണ മാറ്റിവെക്കില്ല. ആര്‍ഭാടങ്ങളില്ലാതെ ചെലവ് ചുരുക്കി പരിപാടി നടത്താനാണ് തീരുമാനം.
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 83 പേര്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.