Posted On
date_range Updated On
date_range പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയ റവന്യൂ ഉദ്യോഗസ്ഥന് സസ്പെൻഷൻ
കോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് സർവിസിൽനിന്ന് സസ്പെൻഷൻ. ഉത്തരമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തനെയാണ് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. 2018ലെ പ്രളയ ദുരിതത്തിൽപെട്ടവർക്കുള്ള അടിയന്തര ധനസഹായത്തിൽനിന്ന് 77,600 രൂപയാണ് ഉമാകാന്തൻ വെട്ടിച്ചത്.
വെള്ളിമാട്കുന്നിലെ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ് 16 തവണയായി പണം നിക്ഷേപിച്ചത്. സി.പി.ഐയുടെ സർവിസ് സംഘടന പ്രവർത്തകനാണ് ഉമാകാന്തൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.