ദുരിതാശ്വാസത്തിന് പിരിച്ച പണം സ്വര്‍ണ ബിസ്കറ്റാക്കി കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വർണം വാങ്ങി കടത്താൻ ശ്രമിച്ചയാളെ നെടുന്പാശേരി എയർ കസ ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.

ജിദ്ദയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ ഒരു കിലോ സ്വർണ ബിസ്കറ്റുകളുമായി എത്തിയ തൃശൂർ വണ്ടൂർ സ്വദേശിയാണ് പിടിയിലായത്. സ്വർണത്തിന് 30 ലക്ഷം രൂപ വിലവരും. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസത്തിനായി സമാഹരിച്ച പണം ഉപയോഗിച്ചാണ് സ്വർണ്ണം വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ലാഭം എടുത്ത ശേഷം ബാക്കി തുക ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ് പദ്ധതിയിട്ടതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.


Tags:    
News Summary - flood relief fund gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.