മ​ഴ​ക്കെ​ടു​തി: എ​ട്ട്​ ജി​ല്ല​ക​ളി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​

മ​ഴ​ക്കെ​ടു​തി​യ​ുടെയും പ്ര​ള​യ​ദു​രി​ത​ത്തി​​​െൻറ​യും ആ​ധി​യ​ട​ങ്ങാ​തെ സം​സ്ഥാ​നം. വി​വി​ധ ജില്ലകളി​ൽ പ്ര​ള​യം ബാ​ക്കി​യാ​ക്കി​യ ദു​രി​ത​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ശനിയാഴ്​ച​ ആറു​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു. ഇതോടെ സംസ്ഥാനത്ത്​ പ്രളയത്തിൽ മരിച്ചവർ 37 ആയി. 

വ​യ​നാ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ റെ​ഡ്​ അ​ല​ർ​ട്ട് (അ​തി​ജാ​ഗ്ര​ത) പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട്ടിൽ 14 വ​രെ​യും ഇ​ടു​ക്കി​യി​ല്‍ 13 വ​രെ​യും മറ്റു ജി​ല്ല​ക​ളി​ല്‍ 11 വ​രെ​യു​മാ​ണ്​ അ​തി​ജാ​ഗ്ര​ത. ഉ​രു​ള്‍ പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രാ​ത്രി മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക്​ യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.  

കു​ട്ട​നാ​ട്​ പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീണ്​ നെ​ടു​മു​ടി പൊ​ങ്ങ ചെ​മ്മ​ന​ങ്ങാ​ട് സി​ബി​ച്ച​​​െൻറ ഭാ​ര്യ ജോ​ളി (47), മ​ക​ള്‍ സി​ജി (20), ആറ്റിങ്ങൽ അഞ്ചു​െതങ്ങ്​ തീരത്ത്​ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ചീലാന്തിമൂട്ടിൽ സീമോ​​​െൻറ മകൻ സഹായരാജു (57), മുണ്ടുതുറ വീട്ടിൽ ലാസറി​​​െൻറ മകൻ കാർമൽ (70) എന്നിവരാണ്​ ശനിയാഴ്​ച മരിച്ചത്​​. കഴിഞ്ഞദിവസം മലവെള്ളപ്പാച്ചിലിൽ കാണാതായ പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പടിയറ രാധാകൃഷ്​ണൻ നായർ (58), ഇടുക്കി മൂലമറ്റം ചേറാടി മള്ളുവേലിൽ കൃഷ്​ണൻ കുട്ടി (47) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്​ച കണ്ടെത്തി. തിരുവല്ല വ​ര​ട്ടയാർ കടവിൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ട്ട് ച​ങ്ങ​നാ​ശ്ശേ​രി പാ​യി​പ്പാ​ട് പു​തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ തോ​മ​സ് മാ​ത്ത​​​െൻറ മ​ക​ൻ ജി​തി​ൻ സി. തോ​മ​സിനെ​ (14) കാ​ണാ​താ​യി.

പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ തു​ട​ങ്ങി​യ​വ​ർ ശനിയാഴ്​ച ഹെ​ലി​കോ​പ്​​റ്റ​റി​ൽ വ​യ​നാ​ട്ടി​ലും കൊ​ച്ചി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ന്നാ​ൽ, മോ​ശം കാ​ലാ​വ​സ്​​ഥ കാ​ര​ണം ഇ​ടു​ക്കി​യി​ൽ ഇ​റ​ങ്ങാ​നാ​യി​ല്ല.
അ​തി​നി​ടെ, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നീ​രൊ​ഴു​ക്ക്​ കു​റ​ഞ്ഞു. എ​ന്നാ​ൽ ചെ​റു​തോ​ണി ഡാ​മി​​​െൻറ അ​ഞ്ച്​ ഷ​ട്ട​റു​ക​ളും അ​ട​ച്ചി​ട്ടി​ല്ല. െചാ​വ്വാ​ഴ്​​ച വ​രെ അ​ട​ക്കേ​​ണ്ട​തി​ല്ലെ​ന്നാ​ണ്​​ തീ​രു​മാ​നം.  2400.52 അ​ടി​യാ​ണ്​ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട​ത്തെ ജ​ല​നി​ര​പ്പ്. ഇ​ട​മ​ല​യാ​ർ ഡാ​മി​​​െൻറ മൂ​ന്ന്​​ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. പ​മ്പാ ഡാ​മി​​​െൻറ ര​ണ്ട്​ ഷ​ട്ട​ർ വെ​ള്ളി​യാ​ഴ്​​ച അ​ട​ച്ചു. 
വ​യ​നാ​ട്ടി​ൽ ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ​ക്ക് ശ​മ​ന​മു​ണ്ടെ​ങ്കി​ലും മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. 

Tags:    
News Summary - Flood in Kerala: Red Alert in eight Districts - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.