ഫോട്ടോ: ദിലീപ് പുരയ്ക്കൽ

പ്രളയക്കെടുതി: രക്ഷാപ്രവർത്തനത്തിൽ സജീവമായി ഐ.ആർ.ഡബ്ല്യു

കോട്ടയം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായി ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു). സംസ്ഥാന ഗവേണിങ് ബോഡി സ്ഥിതിഗതികൾ വിലയിരുത്തി പൈലറ്റ് ടീമിനെ മുണ്ടക്കയത്ത് നിയോഗിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ , പാലക്കാട്, മലപ്പുറം ജില്ലകളിലെ വളണ്ടിയർമാർ എത്തി രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായി.

ഫയർ ആൻഡ് റെസ്ക്യൂ , പൊലീസ്, എസ് എൻ ഡി ആർ എഫ് എന്നിവയുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്നാംദിവസം നടക്കുന്ന തെരച്ചിലിൽ 30 ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർമാർ പങ്കെടുക്കും. സംസ്ഥാന അസിസ്​റ്റൻറ് കൺവീനർ ഷമീർ വി ഐ, ഡിസാസ്​റ്റർ മാനേജ്മെൻറ് കൺവീനർ അബ്ദുൽകരീം എം എ, ശിഹാബുദ്ദീൻ , ഷാജി, റഷീദ് , ജാഫർ, ജില്ലാ ലീഡർ യൂസുഫ്, ഡോ.ഹസ്സൻ നേതൃത്വം നൽകി.

സംസ്ഥാന ഓഫീസിൽ ജനറൽ കൺവീനർ ബഷീർ ശർഖി, സെക്രട്ടറി ആസിഫ് അലി എന്നിവരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ഏകോപിപ്പിച്ചു.

Tags:    
News Summary - Flood damage: IRW actively involved in rescue operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.