അനിശ്ചിതത്വത്തിന്​ വിരാമം; യു.എ.ഇയിലേക്കുള്ള വിമാന സർവീസ്​ തുടങ്ങി

നെടുമ്പാശേരി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന്​ വിരാമമിട്ട് യു.എ.ഇലേയ്ക്കുള്ള യാത്രാവിമാനങ്ങൾ സർവീസ്​ തുടങ്ങി.  യു.എ.ഇ അധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനമായ വ്യാഴാഴ്ച തന്നെ എയർ അറേബ്യയും എമിറേറ്റ്‌സും സിയാലിൽ നിന്ന് സർവീസ് നടത്തി.

 എയർ അറേബ്യ ജി9-426 വ്യാഴാഴ്ച പുലർച്ചെ 3.50 ന് 69 യാത്രക്കാരുമായി ഷാർജയിലേയ്ക്കും എമിറേറ്റസ് ഇ.കെ.531 രാവിലെ 10.30 ന് 99 -യാത്രക്കാരുമായി ദുബൈയിലേക്കും പുറപ്പെട്ടു. ദ

നിലവിൽ ലഭ്യമായ സമയക്രമം അനുസരിച്ച് എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകൾ നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 330 ന് എത്തി 4.40 ന് മടങ്ങും. രണ്ടാമത്തേത് വൈകീട്ട് 6.40 ന് എത്തി 7.20 ന് മടങ്ങും.

എമിറേറ്റസ് എല്ലാദിനവം സർവീസുകൾ നടത്തും. എമിറേറ്റ്‌സ് വിമാനം രാവിലെ 8.44 ന് എത്തി10.30 ന് മടങ്ങും. ഇത്തിഹാദ്, ഫ്​ളൈ ദുബൈ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നി വിമാന കമ്പനികളും ഉടനെ സർവീസുകൾ തുടങ്ങും.

യു.എ.ഇ അധികൃതർ നിലവിൽ ഉപാധികളോടെയാണ് ഇന്ത്യാക്കാർക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്.

താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്‌സിന് യു.എ.ഇയിൽ നിന്ന് എടുത്തിട്ടുള്ളവർക്കുമാണ് അനുമതി. ഇവർ ജി.ഡി.ആർ.എഫ്.എ / ഐ.സി.എ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂർ പ്രാബല്യമുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പടൽ വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പി.സി.ആർ നെഗറ്റീവ് സർട്ടീഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

Tags:    
News Summary - Flight service to UAE started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.