Posted On
date_range Updated On
date_range മഴ: നെടുമ്പാശ്ശേരിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെ തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. പുലർച്ചെ 2.18 ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഖത്തർ എയർവേയ്സ് വിമാനമാണ് റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി. യാത്രക്കാർക്ക് പരിക്കില്ല.
സംഭവത്തെത്തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല. ഈ വിമാനത്തിൽ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.