കുവൈത്തിൽനിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിലെത്തി 

കോഴിക്കോട്: കുവൈത്തിൽനിന്നും പ്രവാസികളുമായുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 192 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 

ബുധനാഴ്ച രാത്രി 10.25ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. യാത്രക്കാരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. 

വിമാനത്താവളത്തിനുള്ളിലെ പരിശോധന നടപടികൾക്കും മെഡിക്കൽ പരിശോധനക്കും ശേഷമാണ് ഇവരെ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് അയക്കുക. ഗർഭിണികളെയും കുട്ടികളെയും വീടുകളിൽ ക്വാറന്‍റീനിൽ കഴിയാൻ അനുവദിക്കും. 

Tags:    
News Summary - flight from kuwait landed in karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT