സാങ്കേതിക തകരാർ; വിമാനം റദ്ദാക്കി മൂന്നാം വട്ടം ടേക്ക്

നെടുമ്പാശ്ശേരി: ഡൽഹിയിൽ നിന്ന് വെളുപ്പിന് അഞ്ചിന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

മുഴുവൻ യാത്രക്കാരെയും മറ്റൊരു വിമാനത്തിൽ ഉച്ചക്ക് 11.50ന് കൊച്ചിയിൽ എത്തിച്ചു. മൂന്ന് വട്ടം ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാം വട്ടം ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് പൈലറ്റ് സാങ്കേതിക തകരാൻ കണ്ടെത്തിയത്. എൻജിനീയർമാർ ശ്രമിച്ചെങ്കിലും തകരാർ പരിഹരിക്കാനായില്ല.

യാത്രക്കാർ വെളുപ്പിന് മൂന്ന് മണിക്ക് എയർപോർട്ടിൽ എത്തിയവരായിരുന്നു. രോഗികളും മരുന്ന് കഴിക്കേണ്ടവരും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ലഘു ഭക്ഷണം നൽകി.

Tags:    
News Summary - Flight canceled due to technical fault takes off for third time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.