എ.ഐ ചിത്രം

രാഹുലിന് ബംഗളൂരുവിൽ അഭയമൊരുക്കിയത് മലയാളി അഭിഭാഷകയെന്ന് റിപ്പോർട്ട്; താമസം ആഡംബര റിസോർട്ടിൽ, പൊലീസ് എത്തുംമുൻപെ 'മുങ്ങി', പിടികൊടുക്കാതെ ഒൻപതാം ദിനം..!

കോഴിക്കോട്: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് സഹായമൊരുക്കുന്നത് കർണാടകത്തിലെ കോൺഗ്രസ് ബന്ധമുള്ള റിയൽ എസ്റ്റേറ്റ് നേതാക്കളെന്ന് റിപ്പോർട്ട്.

കർണാടക-തമിഴ്നാട് അതിർത്തിയായ ബാഗലൂരുവിൽ ഒരു റിസോർട്ടിൽ കഴിഞ്ഞ രാഹുൽ പൊലീസ് എത്തുന്നുവെന്ന വിവരമറിഞ്ഞ് ബംഗളൂരുവിലേക്ക് കടന്നതായാണ് പറയുന്നത്.

ബംഗളൂരുവിൽ സഹാമൊരുക്കിയവരിൽ മലയാളി ബന്ധമുള്ള അഭിഭാഷകയും ഉണ്ടെന്നാണ് റിപ്പോർട്ട്. നിയമോപദേശം തേടി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നൽകിയെന്നും ആഡംബര റിസോർട്ടുകളിൽ ഒളിവിൽ കഴിയാൻ കർണാടകയിലെ രാഷ്ട്രീയ ബന്ധങ്ങൾ രാഹുലിന് സഹായകരമായി എന്നുമാണ് വിവരം.

ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുൻപ് രാഹുൽ സ്ഥലംവിട്ടുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. സി.സി.ടി.വി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.

പിന്നീട് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരുവിലും തുടർന്ന് ബംഗളൂരുവിലേക്കും കടന്നു. പിന്നീട് രാഹുൽ എവിടേക്കുപോയി എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തത ഇല്ല. 


Tags:    
News Summary - Report: Malayali lawyer arranged accommodation for Rahul in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.