Posted On
date_range Updated On
date_range മർദനമേറ്റ അഞ്ചു വയസുകാരി മരിച്ചു; രണ്ടാനച്ഛൻ കസ്റ്റഡിയിൽ
പത്തനംതിട്ട: മർദനമേറ്റ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. കുട്ടിക്ക് മർദനമേറ്റതായി അമ്മ മൊഴിനൽകി. എസ്.പി നിശാന്തിനിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.