തിരുവനന്തപുരം: അന്യായമായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ചീഫ് ഒാഫിസ് ഉപേരാധിച്ച എ.െഎ.ടി.യു.സി നേതാക്കളെ സസ്പെൻഡ് ചെയ്തു. കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. രാഹുൽ അടക്കം അഞ്ചുപേരെയാണ് സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് ശനിയാഴ്ച ഉത്തരവിറങ്ങി.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.ഇ.യു നടത്തിയ പണിമുടക്കിനെ തുടർന്ന് പെങ്കടുത്ത ജീവനക്കാരെ വ്യാപകമായി സ്ഥലം മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇൗ മാസം 14ന് ചീഫ് ഒാഫിസ് ഉപരോധസമരം നടത്തിയത്.
തുടർന്ന് എം.ജി. രാഹുലിന് പുറമെ തിരുവനന്തപുരം സിറ്റി ഡിപ്പോയിെല സ്റ്റേഷൻ മാസ്റ്റർ അനിൽകുമാർ, കോഴിക്കോട് ഡിപ്പോയിലെ മെക്കാനിക് കെ. മനോജ്കുമാർ, പെരിന്തൽമണ്ണ ഡിപ്പോയിലെ ഡ്രൈവർ ഹാരിഷ്ചന്ദ്രൻ, തിരുവനന്തപുരം സിറ്റി ഡിപ്പോയിെല എസ്. സജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാവുകയും ചെയ്തു. സർവിസ് ചട്ടപ്രകാരം 48 മണിക്കൂറിലധികം റിമാൻഡിലായ ജീവനക്കാരെ സസ്പെൻഡ് ചെയ്യാമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.