കോട്ടയം: മണിമലയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വെള്ളാവൂർ വടകര ഭാഗത്ത് അമ്പിളി ഭവൻ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അനൂപ് ആർ. നായർ (34), വെള്ളാവൂർ മുങ്ങാനി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ബിജു കെ.എം (49), വെള്ളാവൂർ പായിക്കുഴി ഭാഗത്ത് പായിക്കുഴിയിൽ വീട്ടിൽ സതീഷ് കുമാർ പി.റ്റി (40), ഇയാളുടെ സഹോദരനായ സന്ദീപ് പി.റ്റി (33), മണിമല കരിക്കാട്ടൂർ വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സന്ദീപ് എം. തോമസ് (33) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്നലെ ഉച്ചയോടു കൂടിയാണ് മണിമല മൂങ്ങാനി ഭാഗത്തുള്ള ഫെഡറൽ ബാങ്കിന് സമീപം വച്ച് 43കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമി സംഘം ആദ്യം ചീത്ത വിളിക്കുകയും തുടർന്ന് സംഘം ചേർന്ന് മർദിക്കുകയും കമ്പി വടി കൊണ്ട് അടിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചത്.
യുവാവും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതികൾ ആക്രമണം നടത്തിയത്. അനൂപ് ആർ. നായർ, സതീഷ് കുമാർ പി.റ്റി, സന്ദീപ് പി.റ്റി, സന്ദീപ് എം. തോമസ് എന്നിവര്‍ മണിമല സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. മണിമല സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജി മോൻ ബി, എസ്.ഐമാരായ അനിൽകുമാർ, സന്തോഷ് കുമാർ, സുനിൽ പി.പി, സി.പി.ഒമാരായ ജിമ്മി, സാജുദ്ദീൻ, ശ്രീജിത്ത്, അനിൽ, ശ്രീകുമാർ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.