മാരകായുധങ്ങളുമായി തമ്മിൽ തല്ലിയ കാപ്പാ കേസ് പ്രതിയടക്കം അഞ്ചു പേർ പിടിയിൽ

തിരുവല്ല: മാരകായുധങ്ങളുമായി പൊതുസ്ഥലത്ത് തമ്മിൽ തല്ലിയ സംഭവത്തിൽ കാപ്പാ കേസ് പ്രതി അടക്കം അഞ്ചു പേർ പിടിയിൽ. ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയിൽ വീട്ടിൽ അനീഷ് കെ എബ്രഹാം (29), നെല്ലിക്കുന്നിൽ വീട്ടിൽ അജയകുമാർ (28), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയിൽ വീട്ടിൽ അനിൽ കുമാർ (26), പള്ളിക്കകച്ചിറ അമ്പാട്ട് വീട്ടിൽ സുമിത്ത് (28), കവിയൂർ തൂമ്പുങ്കൽ കോളനിയിൽ വിഷ്ണു നിവാസിൽ ജിഷ്ണു (28) എന്നിവരാണ് പിടിയിലായത്. സംഘാംഗങ്ങളുടെ പക്കൽ നിന്നും വടിവാളും കഠാരയും അടക്കമുള്ള മാരകായുധങ്ങൾ തിരുവല്ല പൊലീസ് പിടിച്ചെടുത്തു.

ഇന്നലെ വൈകിട്ട് ഏഴരയോടെ കവിയൂർ പുന്നിലം ജംങ്ഷന് സമീപമായിരുന്നു സംഭവം. വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്ക് നേരെ സംഘം വടിവാൾ വീശി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി സംഘാംഗങ്ങളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

കേസിൽ പിടിയിലായ അനീഷ് കെ. എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പാ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് നാല് പ്രതികൾ കഞ്ചാവ് വിൽപനയും അടിപിടിയും അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് സി.ഐ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. തിരുവല്ല കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Five people including the Kappa case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.