Posted On
date_range Updated On
date_range റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കരവാരം തോട്ടക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകന്‍ ആദവാണ് മരിച്ചത്.
വീട്ടില്‍ പൂജക്ക് വെച്ചിരുന്ന റംബുട്ടാനാണ് കുഞ്ഞിന്‍റെ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് വിവരം. കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് റംബുട്ടാന്‍ പുറത്തെടുത്തു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതോടെ തിരുവനന്തപുരം എസ്.എ.ടിയിൽ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.