ഒാ​േട്ടായിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘം പിടിയിൽ

വിതുര: ഒാ​േട്ടായിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കല്ലാർ അനിൽ ഭവനിൽ മണികുട്ടൻ, നെല്ലിക്കുന്ന് ഭാഗ്യഭവനിൽ ഭഗവാൻ കാണി, നെല്ലിക്കുന്ന് സ്വദേശി മാധവൻ കാണി, വിതുര സജ്ന മൻസിലിൽ ഷാഫി, ആനപ്പാറ രാധിക ഭവനിൽ രാജേഷ് എന്നിവരാണ് അറസ്​റ്റിലായത്.

കല്ലാറിൽനിന്ന് ചന്ദനവുമായി സംഘം തിരിച്ചത്​ സംബന്ധിച്ച്​ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വിതുര ​സി.​െഎ വി. നിജാമി​​​െൻറ നേതൃത്വത്തിൽ ഒാട്ടോ തടഞ്ഞു. എന്നാൽ, നിർത്താതെ പോയതിനാൽ പിന്തുടർന്ന പൊലീസ് പേപ്പാറ റോഡിൽ കാലൻകാവ് ചപ്പാത്തിൽ ​െവച്ചാണ് പ്രതികളെ പിടികൂടിയത്. മൂന്ന് ചാക്കുകളിലായി കഷണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം. 50 കിലോയോളം തൂക്കമുണ്ട്.

പ്രതികൾ സമാന കേസിൽ നേരത്തേയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് അതിർത്തി വനങ്ങളിൽനിന്ന് ചന്ദനം മോഷ്​ടിച്ച് കല്ലാർ വഴി കടത്തുന്ന സംഘങ്ങൾ കർശന നിയമ നടപടികളെ തുടർന്ന് ഏറെ നാളായി നിർജീവമായിരുന്നു. ഇത്തരം സംഘങ്ങൾ വീണ്ടും സജീവമായതി​​​െൻറ സൂചനയാണ് അറസ്​റ്റ്​. സി.പി.ഒമാരായ നിതിൻ, ഷിബു, റോബർട്ട് എന്നിവരും പരിശോധനയിൽ പ​െങ്കട​ുത്തു.


Tags:    
News Summary - five men arrested foവ smuggle Sandalwood -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.