പാലായില്‍ കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ പൂവരണിയില്‍ കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സനും കുടുംബവുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജയ്സന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുടെ തലക്ക് പിന്‍വശം മുറിവേറ്റ അടയാളങ്ങളുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി വരികയാണിപ്പോൾ.

Tags:    
News Summary - Five members of a family died in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.