മോദിയുടെ സംവാദ പരിപാടിക്ക് ബദൽ ഒരുക്കാൻ ഡി.വൈ.എഫ്.ഐ; യുവജന സംഗമങ്ങളിൽ അഞ്ച് ലക്ഷംപേർ പ​ങ്കെടുക്കും

തിരുവനന്തപുരം: യുവാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവാദ പരിപാടിക്ക് ബദൽ ഒരുക്കാൻ ഡി.വൈ.എഫ്.ഐ. 23, 24 തീയതികളിൽ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ നടത്തുന്ന റാലികളില്‍ അഞ്ചുലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കും. മോദിയുടെ കേരളാ സന്ദര്‍ശനം 24നാണ് തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പിക്ക് പുറത്തുള്ള യുവാക്കളെ ആകർഷിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി കൊച്ചിയിൽ വച്ച് നടക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കുന്നത്. മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബി.ജെ.പി ശ്രമത്തെ ചെറുക്കാനാണ് സി.പി.എം യുവജന സംഗമങ്ങൾ സംഘടിപ്പിക്കുന്നത്..

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിട്ടേക്കും. ബിജെപിയില്‍ അനിലിന്റെ ആദ്യ പൊതുപരിപാടിയായിരിക്കും ഇത്.

23,24 തീയതികളില്‍ 14 ജില്ലകളിലും നടക്കുന്ന പരിപാടികളിലായി അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം. അതേസമയം, ബി.ജെ.പി പ്രചാരണ ആയുധമാക്കുന്ന വന്ദേഭാരത് വിഷയത്തില്‍ തുടർച്ചയായി മറുപടി പറയേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. വന്ദേഭാരതിനെ എതിര്‍ക്കില്ല, കെ.റെയില്‍ അപ്രസക്തമാകണമെങ്കില്‍ വന്ദേഭാരതിന് നാലുമണിക്കൂര്‍ കൊണ്ടെങ്കിലും കാസര്‍കോട് എത്താനാവണമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

Tags:    
News Summary - Five lakh people will participate in the youth gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.