ആക്രമണത്തിനിരയായ സൗമ്യ 

പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവം: അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. ശോഭിക, മായ, കുഞ്ഞമ്മ വിജയൻ, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരാണ് പിടിയിലായത്. സൗമ്യ കോയിപ്രം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗമ്യ ആരോപിച്ചിരുന്നു. മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. സ്ത്രീകളാണ് ആക്രമിച്ചതെന്നും സി.പി.എം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി. കുരുവിള, സാബു ബഹനാൻ എന്നിവരാണ് ആസൂത്രകരെന്നുമായിരുന്നു ആരോപണം. എന്നാല്‍, പ്രസിഡന്‍റ് പഞ്ചായത്ത് ഓഫിസിലെത്തിയപ്പോൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സി.പി.എം വിശദീകരണം.

എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച സൗ​മ്യ​ക്ക്​ ഒ​രു വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റ്​ പ​ദ​വി​ നൽകാനായിരുന്നു​ ധാ​ര​ണ. ഇ​തി​നു​ശേ​ഷ​വും രാ​ജി​വെ​ക്കാ​ത്ത​തി​നെ തുടർന്ന് ക​ഴി​ഞ്ഞ​ദി​വ​സം എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ തന്നെ പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ക്വാ​റം തി​ക​യാ​ത്ത​തി​നാ​ൽ ച​ർ​ച്ച​ക്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞിരുന്നി​ല്ല.

അ​തി​നി​ടെ, സി.​പി.​എം പി​ന്തു​ണ​ക്കു​ന്ന വൈ​സ് പ്ര​സി​ഡ​ന്റ് ശോ​ശാ​മ്മ തോ​മ​സി​നെ​തി​രെ 23ന് ​സൗ​മ്യ ജോ​ബി, ആ​റ്​ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് അ​വി​ശ്വാ​സ​പ്ര​മേ​യ അ​വ​ത​ര​ണ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ പൊ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കി. വ്യാ​ഴാ​ഴ്ച പ​ഞ്ചാ​യ​ത്തി​ലെ ജീ​പ്പ്​ ഏതാനും പേർ ത​ക​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച സൗ​മ്യ​ക്കെ​തി​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന​തി​നാ​ലാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൗ​മ്യ ആ​രോ​പിക്കുന്ന​ത്. പൊ​ലീ​സ് വ​ല​യ​ത്തി​നു​ള്ളി​ൽ​വെ​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും വാ​ച്ചും ബാ​ഗും ന​ഷ്ട​പ്പെ​ട്ടെ​ന്നും ചു​രി​ദാ​റി​ന്റെ ടോ​പ്പ് കീ​റി​യെ​ന്നും സൗ​മ്യ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​യാ​യാ​ണ്​ മ​ത്സ​രി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ് അ​ന്ന് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ യു.​ഡി.​എ​ഫി​ലെ ആ​റ് അം​ഗ​ങ്ങ​ളും പ്ര​സി​ഡ​ന്റാ​യി തു​ട​രാ​ൻ പി​ന്തു​ണ​ക്കു​ന്ന​തി​നാ​ൽ താ​ൻ രാ​ജി​വെ​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ വ​നി​ത അം​ഗ​ങ്ങ​ളോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​​ക്കു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വി​ശ്വാ​സ​വ​ഞ്ച​ന​ക്കെ​തി​രെ രാ​ജി​വെ​ക്കും​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും സി.​പി.​എം പു​റ​മ​റ്റം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Five CPM activists arrested for assaulting Puramattam panchayat president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-29 05:09 GMT