കാവനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മത്സ്യബന്ധന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് മത്സ്യബന്ധന മേഖലയിലെ പണിമുടക്ക് രണ്ടാം ദിനവും പൂർണം. യന്ത്രവത്കൃത ബോട്ടുകളൊന്നും കടലിൽ പോയില്ല. ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് പണിമുടക്ക്. യന്ത്രവത്കൃത ബോട്ടുകൾ അടുക്കുന്ന ഹാർബറുകൾ വെള്ളിയാഴ്ചയും നിശ്ചലമായി.
ബോട്ടുകൾ കടലിൽ പോകാതായതോടെ ഹാർബറുകളിൽ മീൻ വരവ് കുറഞ്ഞു. സംസ്ഥാനത്ത് വിപണനം ചെയ്യുന്ന മത്സ്യത്തിെൻറ 80 ശതമാനവും യന്ത്രവത്കൃത നൗകകളാണ് പിടികൂടുന്നത്. സമരം അനിശ്ചിതമായി നീണ്ടാൽ വരുംദിവസങ്ങളിൽ മത്സ്യ വിപണനത്തെ കാര്യമായി ബാധിക്കുമെന്നും ഇത് മീൻ വില കൂടാൻ ഇടയാക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇപ്പോൾതന്നെ മത്സ്യ വില കൂടിയതായും ഇവർ സൂചിപ്പിച്ചു.
ശനിയാഴ്ച എറണാകുളത്ത് നടക്കുന്ന ഒാൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സമരത്തിെൻറ ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു.പണിമുടക്കിെൻറ ഭാഗമായി 19ന് രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ ധർണ നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.