പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ജീ​ർ​ണി​ച്ച് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലൊ​ ന്ന്

തീരപരിപാലന നിയമത്തി‍ന്‍റെ വലയിൽ കുരുങ്ങി മത്സ്യത്തൊഴിലാളികൾ

പൂച്ചാക്കൽ: വേമ്പനാട്, കൈതപ്പുഴ കായലിനോട് ചേർന്ന് കാലങ്ങളായി താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തീരപരിപാലന നിയമം വിനയാവുകയാണ്.

ഉപജീവനത്തിനായി കായലിനോട് മല്ലടിക്കുന്ന ഇവർക്ക് കായൽത്തീരത്തുതന്നെ ജീവിച്ചാലേ ഉപജീവനം നല്ലരീതിയിൽ കൊണ്ടുപോകാൻ സാധിക്കൂ.

നിരന്തരം കാറ്റും കോളുമേറ്റ് ജീർണിച്ച് തകരാറിലായ വീടുകൾ നന്നാക്കാനോ പുതിയ വീടുകൾ നിർമിക്കാനോ കഴിയാത്ത വിധം ഈ നിയമം ഇവരെ കുരിക്കലകപ്പെടുത്തിയിരിക്കുകയാണ്.

സർക്കാറി‍െൻറ ലൈഫ് പദ്ധതിയിൽപെട്ടിട്ടും വീട് നിർമിക്കാൻ കഴിയാനാവാതെ ജീർണിച്ച വീടുകളിലാണ്. ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് ഉറക്കമൊഴിച്ച് ജീവിതം പണയപ്പെടുത്തി കഴിഞ്ഞുകൂടുകയാണിവർ.

തീരദേശ പരിപാലന നിയമത്തിൽ പാരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കെങ്കിലും ഇളവ് അനുവദിക്കാൻ ഇവർ മുട്ടാത്ത വാതിലുകളില്ല. പല തവണ ലൈഫ് പദ്ധതിയിലുൾപെട്ടിട്ടും വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ ഒരു സർക്കാറും ഇവർക്കു വേണ്ടി കനിയുന്നില്ലായെന്നാണ് പറയുന്നത്.

കടലിനോട് ചേർന്ന് മാത്രം ബാധകമാവേണ്ട ഈ നിയമം കായലിനോട് ചേർന്നുകൂടി പ്രഖ്യാപിച്ചപ്പോൾ ഇത് എതിർക്കാൻ ഒറ്റ രാഷ്ട്രീയക്കാരും മുന്നോട്ടുവന്നില്ലെന്നതും തങ്ങളോട് ചെയ്ത ചതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

നിയമം കർശനമാക്കാനാണ് സർക്കാർ ഉദ്ദേശ്യമെങ്കിൽ നിലവിൽ താമസിക്കുന്ന വീടും സ്ഥലവും സർക്കാർ ഏറ്റെടുത്ത് തങ്ങൾക്ക് അർഹമായ ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കാനുള്ള മാർഗംകൂടി കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Fishermen caught in Coastal Management Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.