നവാസ്

പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്ത് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ആനങ്ങാടി കടലുണ്ടിനഗരം തീരത്തെ നവാസ് തലക്കലത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം. 

മത്സ്യബന്ധനത്തിടെ വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾക്കും അപകടത്തിൽ പരിക്കുണ്ട്.

Tags:    
News Summary - Fisherman dies in collision between fiber boats in Parappanangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.