സജീവന്‍, ഭാര്യ ദിവ്യ

തൃശൂരിൽ മത്സ്യത്തൊഴിലാളിയും ഭാര്യയും വീടിനുള്ളില്‍ മരിച്ചനിലയില്‍

തൃശൂര്‍: ചെന്ത്രാപ്പിന്നിയില്‍ മത്സ്യത്തൊഴിലാളിയേയും ഭാര്യയേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാമക്കാല മോസ്‌കോ പാലത്തിന് പടിഞ്ഞാറ് കോഴിശേരി സജീവന്‍ (52) ഭാര്യ ദിവ്യ എന്നിവരെയാണ് മരിച്ചത്.

വ്യാഴാഴ്ച് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഹാളില്‍ മരിച്ചു കിടക്കുന്ന സജീവിന്‍റ മൃതദേഹം ആദ്യം കാണുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

തുടർന്ന് നാട്ടുകാരെത്തി വീടു പരിശോധിച്ചപ്പോഴാണ് മുറിയില്‍ ദിവ്യയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്, കയ്പമംഗലം പൊലീസും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ദമ്പതികൾക്ക് സാമ്പത്തിക ബാധ്യതയുള്ളതായാണ് സൂചന.

Tags:    
News Summary - Fisherman and his wife found dead inside their house in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.