തിരുവനന്തപുരം: അഗസ്ത്യർമലയിൽ പ്രവേശിച്ച ആദ്യ സ്ത്രീ എന്ന പദവി ധന്യ സനലിന് സ്വന്തം. അഗസ്ത്യാർകൂടത്തിലേക്കുള്ള ആദ്യസംഘത്തിലെ ഏക സ്ത്രീയായിരുന്നു കേന്ദ്ര വാർത ്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിെൻറ കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫിസറുമായ ധന്യ സനൽ.
ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകളും അഗസ്ത്യമല കയറുന്നത്. ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്ക് ഇവിടെ വിലക്കില്ലായിരുെന്നങ്കിലും പൊതുവെ അഗസ്ത്യ മലയിലേക്കുള്ള യാത്രക്ക് സ്ത്രീകൾക്ക് അനുവാദം നൽകാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ ഇടത്തേക്കുള്ള യാത്ര ആയതിനാൽ സ്ത്രീകൾ യാത്രക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നുമില്ല. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിെൻറ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. അഗസ്ത്യാർകൂട മലയുടെ മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, മലയുടെ ഏറ്റവും മുകളിൽ വരെ അനുമതി വേണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം യുവതികൾ ഹൈകോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്.
ഈ വർഷം രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ മൂവായിരത്തിലധികം സ്ത്രീകൾ അപേക്ഷിച്ചു. ഇതിൽ നൂറുപേർക്കാണ് അനുമതി നൽകിയത്. പ്രതിരോധ വകുപ്പ് പി.ആർ.ഒയായ ധന്യ എന്നും സാഹസികത ഇഷ്ടപ്പെടുന്ന ആളാണ്. അഗസ്ത്യാർകൂട യാത്രക്കായി ഒാൺലൈനായി ആദ്യം അപേക്ഷിച്ചെങ്കിലും അത് ലഭിക്കാത്തതിെൻറ ദുഃഖത്തിലായിരുന്നു. ഇൗമാസം അഞ്ചിന് അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഓൺലൈൻ ബുക്ക് ചെയ്ത് കിട്ടാതായതിെൻറ ദുഃഖം മറക്കാൻ പൊന്മുടി സീതാതീർഥം ഏരിയ വഴി ഒരു കറക്കം കറങ്ങി മടങ്ങിയെത്തിയപ്പോഴാണ് ധന്യക്ക് ട്രക്കിങ്ങിനുള്ള പാസ് ലഭിച്ചത്. അതും ഒന്നാമത്. ഗ്രൂപ് ക്യാപ്റ്റനായി തന്നെ. അങ്ങനെയാണ് തിങ്കളാഴ്ച രാവിലെ ആദ്യ സംഘത്തിലെ ഏക വനിതയായി ധന്യ അഗസ്ത്യാർകൂടത്തിലേക്ക് യാത്ര തിരിച്ചത്. മേഞ്ചരി സ്വദേശിനിയായ ധന്യ നഴ്സിങ് മേഖലയിൽനിന്നാണ് സിവിൽ സർവിസിലെത്തുന്നത്. സിവിൽ സർവിസ് പരിശീലനത്തിനിടയിൽ ട്രക്കിങ്ങിൽ സ്വർണം നേടിയിട്ടുണ്ട്. മൂന്ന് ദിവസത്തെ യാത്രക്ക് ശേഷമാകും ധന്യ ഉൾപ്പെട്ട ആദ്യസംഘം മടങ്ങിയെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.