Representative Image

സ്ത്രീകൾക്കായി ആദ്യ വൺഡേ ഹോം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്ത്രീകൾക്കായി സംസ്ഥാനത്ത് ആദ്യത്തെ വൺഡേ ഹോം തിരുവനന്തപുരത്ത് തമ്പാനൂർ ബസ് ടെർമിനലിൽ ഒരുക്ക ി. അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയ ുളള ആണ്‍കുട്ടികള്‍ എന്നിവർക്ക് വൺഡേ ഹോമിൽ താമസം അനുവദിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് വൺഡേ ഹോം. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

25 പേർക്ക് ഡോർമിറ്ററി സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍, ഡ്രെസിങ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന വൺഡേ ഹോമിൽ മുൻകൂർ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.

Full View

ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് മാത്രമാണ് പ്രവേശനം നൽകുക. അടിയന്തിര സാഹചര്യങ്ങളില്‍ മൂന്ന് ദിവസം വരെ താമസിക്കാം. ചെറിയ തുക മാത്രമാണ് താമസത്തിനായി ഈടാക്കുക.

Tags:    
News Summary - first oneday home start in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.