കോഴിക്കോട്: തടവറയിൽ ജീവിതം ഹോമിക്കപ്പെട്ടവരുടെ മോചനം ജീവിതനിയോഗമാക്കിയ സാമൂഹിക പ്രവർത്തകൻ ഫിറോസ് മർച്ചൻറ് ‘മാധ്യമ’ത്തിലെത്തി. ബാധ്യതനിർവഹണത്തിെൻറ ഭാഗമായി താൻ ചെയ്യുന്ന ചെറിയ കാര്യങ്ങളെ മലയാളികളെ പരിചയപ്പെടുത്തിയതിനുള്ള നന്ദി അദ്ദേഹം ‘മാധ്യമം’ കുടുംബത്തെ അറിയിച്ചു.
മാധ്യമ വ്യവസായ സ്ഥാപനമായിട്ടും ‘മാധ്യമ’ത്തിൽ നിലനിൽക്കുന്ന കുടുംബാന്തരീക്ഷം ഏറെ സന്തോഷകരമാണ്. പത്രത്തിെൻറ സാമൂഹിക പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘മാധ്യമം’ എഡിറ്റർ ഒ. അബ്ദുറഹ്മാൻ, അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, ട്രെയ്നിങ് ആൻഡ് െഡവലപ്മെൻറ് എഡിറ്റർ അസൈൻ കാരന്തൂർ, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ പി.കെ. പാറക്കടവ്, ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, ന്യൂസ് എഡിറ്റർ മൊയ്തു വാണിമേൽ, പബ്ലിക് റിലേഷൻസ് മാേനജർ കെ.ടി. ഷൗക്കത്തലി തുടങ്ങിയവർ ചേർന്ന് ഫിറോസ് മർച്ചൻറിനെ സ്വീകരിച്ചു. തോട്ടത്തിൽ റഷീദ്, ആലിക്കോയ, സലീം കാരന്തൂർ ഷഹരിയാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വാരാദ്യമാധ്യമത്തിൽ ‘സ്വർണകടമ’എന്ന തലക്കെട്ടിൽ ഫിറോസ് മർച്ചൻറിനെക്കുറിച്ച് വന്ന പ്രത്യേക സ്റ്റോറിയുടെ ഫലകം എഡിറ്റർ ഒ. അബ്ദുറഹ്മാൻ അദ്ദേഹത്തിന് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.