Posted On
date_range Updated On
date_range തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ
തവനൂർ: യു.ഡി.എഫ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുേമ്പ തവനൂരിൽ റോഡ് ഷോയുമായി ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിൽ. എടപ്പാൾ വട്ടംകുളത്തുനിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അണിേചർന്നു.
തവനൂരിൽ സിറ്റിങ് എം.എൽ.എ കെ.ടി ജലീലിനെ വീഴ്ത്താൻ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന നിലപാടിൽ നിന്നാണ് ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഫിറോസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെ അപ്രസക്തമാക്കുന്ന സ്വീകരണമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.