Posted On
date_range Updated On
date_range പെരുന്തല്ലൂരിൽ തീപിടുത്തം രണ്ട് കടകൾ കത്തി നശിച്ചു
ചമ്രവട്ടം: പെരുന്തല്ലൂർ റോഡിൽ ഉണ്ടായ തീപിടുത്തത്തിൽ സ്പ്രെ പെയിൻറ് കടയും ആക്രിക്കടയും കത്തിനശിച്ചു. ബുധനാഴ ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. അപകടത്തിൽ കടകൾ പൂർണമായും കത്തിയമർന്നു.
സ്‌പ്രേ പെയിൻറ് കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടമുണ്ടായ കട നടത്തുന്നത് തമിഴ്‌നാട് സ്വദേശികളാണ്. രണ്ട് കടകളിൽ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും എത്തിയ അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റുകൾ ചേർന്ന് ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. അനധികൃതമായാണ് കടകൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.