കെ.എസ്.ആർ.ടി.സി വർക് ഷോപ്പിൽ തീപിടിത്തം; രണ്ട് ബസുകൾ കത്തിനശിച്ചു

കോഴിക്കോട്: നടക്കാവിലെ സോണൽ വർക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ര‍ണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കത്തിനശിച്ചു. പൊളിച്ചുമാറ്റാനിരുന്ന രണ്ട് ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവമുണ്ടായത്.

തൊട്ടടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാകാം തീ പടർന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് തീ കണ്ടത്. എന്നാൽ ഇവർക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബീച്ചിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.

സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് കെ.എസ്.ആർ.ടി.സി സോണൽ മാനേജർ ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഇൻചാർജ് കെ. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
 

Tags:    
News Summary - Fire ksrtc workshop in nadakkavu- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.