മുഖ്യമന്ത്രിയുടെ ഒാഫിസിൽ വിളിച്ചു; ആറ്​ വയസ്സുകാരിക്ക് ജീവൻരക്ഷ ഉപകരണം പറന്നെത്തി

പെരിന്തൽമണ്ണ (മലപ്പുറം): ജന്മന തലച്ചോർ സംബന്ധിച്ച രോഗമുള്ള ആറു വയസ്സുകാരിക്ക് ഭക്ഷണം കഴിക്കാനുള്ള കൃത്രിമ ഉപ കരണം എറണാകുളത്തുനിന്ന്​ ഫയർ ആൻഡ്​ റസ്ക്യൂ വിഭാഗമെത്തിച്ചത് രണ്ടര മണിക്കൂറിനുള്ളിൽ. പെരിന്തൽമണ്ണ ജൂബിലി റോഡി ൽ താമസിക്കുന്ന കോട്ടപറമ്പൻ മുഹമ്മദ് നിസാർ മകളുടെ ഭക്ഷണം കഴിക്കാനുള്ള ഉപകരണം കേടായതോടെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി ശനിയാഴ്​ച രാവിലെ 11.30നാണ്​ ബന്ധപ്പെട്ടത്​.

വയറ്റിൽ ഘടിപ്പിക്കുന്ന ഉപകരണത്തി‍​െൻറ സഹായത്തോടെ ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് മകൾക്ക് കഴിക്കാൻ കഴിയുക. ഉപകരണം കേടുവന്നതോടെ പ്രതിസന്ധിയിലായി. കളമശ്ശേരിയിൽ നിന്നാണ് ഉപകരണം വാങ്ങാറ്.

സന്ദേശം എറണാകുളം ഫയർ ആൻഡ്​ റസ്ക്യൂ ഒാഫിസ് മുഖേന ആലുവ ഫയർ സ്​റ്റേഷനിലെത്തി. ഉപകരണം വാങ്ങി 12.30ന് പുറപ്പെട്ട ആംബുലൻസ് മൂന്നിന്​ പെരിന്തൽമണ്ണയിലെത്തി. ലോക്​ഡൗൺ കാലത്ത് ഇത്​ വലിയ ആശ്വാസമായെന്ന്​ മുഹമ്മദ് നിസാർ പറഞ്ഞു. ആലുവ ഫയർ ആൻഡ്​ റസ്ക്യൂ ഒാഫിസർ സന്തോഷ്കുമാർ, ഡ്രൈവർ എം.പി. നിസാം എന്നിവരാണ് ഉപകരണമെത്തിച്ചത്.

Tags:    
News Summary - fire force bring medical equipment within 2 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.